ബൈക്കില്‍ ദൂരയാത്ര നടത്താന്‍ ഇഷ്ടപ്പെടുന്നവര്‍ ആണ് ഒരുപാട് ആള്‍ക്കാര്‍.. കൂടാതെ ഇന്ത്യ എന്ന മഹാരാജ്യത്തെ പൂര്‍ണ്ണമായി ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായതും ബൈക്കാണ് എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം.. പക്ഷേ ചിലകാര്യങ്ങള്‍ ശ്രേധിച്ചില്ലെങ്കില്‍ നമ്മുടെ സ്വപ്നയാത്ര എന്നന്നേക്കുമായി നമ്മുടെ സ്വപ്നത്തെ ഇല്ലാതാക്കുന്ന യാത്രയായി മാറിയേക്കാം.. എനിക്കു വ്യക്തിപരമായി തന്നെ ബൈക്കിലെ ദൂരയാത്ര ദുരന്തമായി മാറിയവരെ അറിയാം എന്നുള്ളതാണ് ഈ പോസ്റ്റ് എഴുതുവാനുള്ള കാരണം.
- ഉറക്കം ,വിശ്രമം
ആദ്യം തന്നെ എനിക്കു ഓര്‍മ്മപ്പെടുത്താന്‍ ഉള്ളത് ബൈക്കില്‍ എന്നല്ല ഏത് വാഹനത്തില്‍ ആയാലും നൂറു കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യേണ്ടി വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ നല്ലരീതിയില്‍ ഉറങ്ങി എന്നു ഉറപ്പ് വരുത്തണം. നിങ്ങളുടെ വാഹനത്തെ നിങ്ങളുടെ കണ്‍ട്രോളില്‍ കൊണ്ട് പോകുന്നതിനു ഉറക്കത്തിനുള്ള സ്ഥാനം വളരെ വലുതാണ്. നമ്മുടെ ഹൈവേകളില്‍ പൊലിയുന്ന ഓരോ ജീവന്‍റെ കാരണത്തിന് പിന്നിലും പ്രധാന വില്ലന്‍ ഉറക്കമായിരിക്കും. അതുപോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് കൃത്യമായ ഇടവേളകളിലെ വിശ്രമം. കൃത്യമായ ഇടവേളകളിലെ വിശ്രമം നമുക്കും വാഹനത്തിനും വീണ്ടും കൂടുതല്‍ കരുത്തോടെ മുന്‍പോട്ട് പോകാനുള്ള ഊര്‍ജം നല്കും.
- വെള്ളം.
നിങ്ങളുടെ ബൈക്ക് റൈഡില്‍ തീര്‍ച്ചയായും നിങ്ങള്‍ ആവശ്യത്തിന് വെള്ളം കരുതുക. ഭക്ഷണത്തെക്കാള്‍ നമ്മുടെ യാത്രയില്‍ നമ്മുക്ക് ആവശ്യം വെള്ളം കുടിക്കുക എന്നതാണ്. നമ്മൂടെ യാത്രയില്‍ ഉടനീളം നമ്മുടെ എനര്‍ജി മെയ്ന്‍റേയ്ന്‍ ചെയ്യുവാന്‍ നമ്മുക്ക് വെള്ളം ആവശ്യത്തിന് കുടിക്കുന്നത് സഹായിക്കും. നമ്മള്‍ കൊണ്ടുപോകുന്ന വെള്ളം തീരുന്ന മുറക്ക് ഭക്ഷണം കഴിക്കാന്‍ കയറുന്ന ഹോട്ടലില്‍ നിന്നും തിളപ്പിച്ച് ആറിയ വെള്ളം വാങ്ങി നിറക്കുക. കടകളില്‍ നിന്നും മിനറല്‍ വാട്ടര്‍ വാങ്ങുകയാണെങ്കില്‍ സീല്‍ പൊട്ടിച്ചതല്ല എന്ന്‍ ഉറപ്പ് വരുത്തുക.
- ബൈക്ക് റൈഡിങ് സമയം.
റൈഡിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെ 4:30 മുതല്‍ 8 മണിവരെയും പിന്നീട് പ്രഭാത ഭക്ഷണത്തിന് ശേഷം ഒരു 11 മണി വരെയുമാണ്.. പിന്നീട് ഉച്ച കഴിഞ്ഞു 3 വരെയുള്ള സമയം വിശ്രമിക്കാനായി ഒരു സുരക്ഷിത സ്ഥലം കണ്ടെത്തുക അത് ഏതെങ്കിലും നമ്മള്‍ റൈഡ് ചെയ്യ്തെത്തുന്ന സ്ഥലത്തെ ഏതെങ്കിലും ഒരു ലോക്കല്‍ ടൂറിസ്റ്റ് സ്പോട്ട് ആവാം. പിന്നീട് 3 മണി മുതല്‍ വൈകുന്നേരം ഒരു ആറ് മണി വരെ ഉള്ള സമയം റൈഡ് ചെയ്യാം. ആറ് മണിക്ക് ശേഷം അന്ന് രാത്രി തങ്ങാനായുള്ള ഒരു സുരക്ഷിത സ്ഥാനം കണ്ടെത്തി വിശ്രമിക്കുക.
- ഭക്ഷണം.
ഏതൊക്കെ സമയത്തെ ഭക്ഷണം നമ്മള്‍ ഒഴിവാക്കിയാലും പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക. ഒറ്റക്കാണ് യാത്രയെങ്കില്‍ നോണ്‍വെജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കുക നോണ്‍ വെജില്‍ ഫുഡ് പോയിസണ്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. കൂടുതല്‍ പേര്‍ യാത്രയില്‍ കൂടെയുണ്ടെങ്കില്‍ ഒരേ ഭക്ഷണം കഴിക്കാതെ പലരും പല വിഭവങ്ങള്‍ കഴിക്കാന്‍ ശ്രേധിക്കുക.വയര്‍ നിറയുന്ന രീതിയില്‍ ഭക്ഷണം കഴിക്കാതിരിക്കുക. കൂടാതെ ബ്രെഡ് ,ജാം , ചോക്ലേറ്റ്സ് , ബിസ്കെറ്റ്സ് മുതലായവ കയ്യില്‍ കരുതുക.
- ലഗ്ഗേജ്
യാത്രയില്‍ എറ്റവും കൂടുതല്‍ ആള്‍ക്കാര്‍ക്ക് സന്ദേഹം ഉണ്ടാകാന്‍ ഇടയുള്ള കാര്യമാണ് എന്തു കൊണ്ടുപോകണം എന്നുള്ളത്!, യാത്രകളില്‍ പരമാവതി ലഗ്ഗേജ് കുറക്കാന്‍ ആണ് നമ്മള്‍ ശ്രേദിക്കണ്ടത്. എന്നാല്‍ വളരെ അത്യാവശ്യം ഉള്ള കാര്യങ്ങള്‍ മറക്കാനും പാടില്ല പരമാവതി ബൈക്ക് യാത്രയില്‍ 2 ബാഗില്‍ കൂടുതല്‍ സാധനങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കരുത്. അല്ലാ എങ്കില്‍ ഒരു saddle bagഉം ഒരു backpackഉം ആകാം, വാട്ടര്‍ പ്രൂഫ് നിര്‍ബന്ധം. യാത്രയില്‍ നമ്മള്‍ ഉപയോഗിയ്ക്കുന്ന വസ്ത്രങ്ങളുടെ എണ്ണം കുറക്കണം ടീഷര്‍ട്ട് track pants കൂടുതല്‍ ഉപയോഗിക്കുക, ജീന്‍സ് ഷര്‍ട്ട് ഒക്കെ ഒന്നില്‍ കൂടുതല്‍ ആവശ്യം ഇല്ല. first aid kit, tourch , medium pocket Knives, solar or Hand Crank charger, small emergency light. എന്നിവ മറക്കാതെ എടുക്കുക. പോകുന്നതിനു തലേദിവസം രാവിലെ കൊണ്ടുപോകുന്ന എല്ലാ സാധനങ്ങളുടെയും ഒരു ലിസ്റ്റ് തയ്യാറാക്കുക. ഈ ലിസ്റ്റ് പ്രകാരം യാത്രയുടെ തലേന്ന് രാത്രി തന്നെ ബാഗ് പാക്ക് ചെയ്യ്ത് വച്ചതിന് ശേഷം ഉറങ്ങാന്‍ കിടക്കുക.
- Spare Parts and Tools
നമ്മള്‍ ബൈക്കില്‍ ഒരു ലോങ് റൈഡ് ചെയ്യുമ്പോള്‍ തീര്‍ച്ചയായും ബൈക്കിന്‍റെ കുറച്ചു ടൂള്‍സും സ്പേയര്‍ പാര്‍ട്സും കൂടി കൊണ്ടുപോകേണ്ടതുണ്ട്. ലോങ് റൈഡ് എന്നാല്‍ ദിവസം ഒരു 400 കിലോമീറ്റര്‍ എങ്കിലും കുറച്ചു കൂടുതല്‍ ദിവസത്തേക്കു സഞ്ചരിക്കേണ്ടിവന്നാല്‍.. basic stock tool kit, tire repair kit, Air pumb, Zip ties,spare clutch cable, extra engine oil, Break cable, fuses,chain oils, some bits of wire, duct tape, electrical tape, extra fuel can and fuel, Extra tire,riding gears എന്നിവ കരുതുക, നിങ്ങളുടെ യാത്രയുടെ സ്വഭാവം അനുസരിച്ചു ഞാന്‍ ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ആകാവുന്നതാണ്, Riding gearsല്‍ helmet, jacket എന്നിവ ഒഴിച്ച് കൂടാന്‍ പറ്റാത്തവയാണ്. ബാക്കിയുള്ള കാര്യങ്ങള്‍ നിങ്ങളുടെ തീരുമാനം ആണ്.
- First Aid അല്ലെങ്കില്‍ Emergency medicine എന്തൊക്കെ കരുതണം?
പ്രധാനമായും പനി , ജലദോഷം, ശര്‍ദി, വയറിളക്കം എന്നിവക്കുള്ള മരുന്ന് കരുതുക.. കൂടാതെ viks പോലെയുള്ള ഒരു ബാം ഒരുപാട് ഉയര്‍ന്ന സ്ഥലത്തു ആണ് പോകുണെങ്കില്‍ AMS പോലെയുള്ള കാര്യങ്ങള്‍ വരാതിരിക്കാന്‍ ഉള്ള മരുന്നും.. പിന്നെ basic First Aid കിറ്റും കരുതുക. ( basic First Aid കിറ്റ് എന്താണ് എന്നു അറിയാത്തവര്‍ comment ചെയ്യ്ത് ചോദിക്കുക)
- ID Cards
ബൈക്ക് യാത്രയില്‍ നമ്മള്‍ എന്തായാലും ഉറപ്പായും കരുതേണ്ട ഒരു ID Card ആണ് നിങ്ങളുടെ ലൈസന്‍സ് . അത് കൂടാതെ നിങ്ങള്‍ മറ്റൊരു ID card കൂടി കരുത്തേണ്ടതുണ്ട് നിങ്ങളുടെ രാജ്യത്തിന് വെളിയില്‍ യാത്ര ചെയ്യുന്നില്ലെങ്കില്‍ അത് നിങ്ങളുടെ passport ഒഴിച്ച് മറ്റ് ഏത് വേണമെങ്കിലും ആകാം.. കൂടാതെ ഇവയുടെയെല്ലാം 2 കോപ്പികളും 4 പാസ്പോര്‍ട്ട് size ഫോട്ടോകളും കരുതുക. കൂടാതെ സാധിക്കുമെങ്കില്‍ നിങ്ങള്‍ തന്നെ ക്രിയേറ്റ് ചെയ്യുന്ന നിങ്ങളുടെ ഒരു ID Card ആവാം.. അതില്‍ നിങ്ങളുടെ പേരും അഡ്ഡ്രെസ്സും ബ്ലഡ് ഗ്രൂപ്പും എമര്‍ജന്‍സി contact നമ്പരും മാത്രം രേഖപ്പെടുത്തുക, ഇതില്‍ നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പും എമര്‍ജന്‍സി contact നമ്പരും കുറച്ചു വലിയ അക്ഷരത്തില്‍ ചുവന്ന നിറത്തില്‍ രേഖപ്പെടുത്തുക. ഈ ID card നിങ്ങളുടെ മുന്‍പോക്കേറ്റിലോ പെഴ്സില്‍ വേഗം കാണാവുന്ന സ്ഥലത്തോ സൂക്ഷിക്കുക.
- Documents and papers.
വാഹനത്തിന്റെ എല്ലാ പേപ്പര്‍കളും അതിന്‍റെയെല്ലാം 2 കോപ്പികളും കരുതുക, RC Book , Insurance , pollution certificate എന്നിവയാണ് പ്രധാനം. ഇവയെല്ലാം soft Copy ആയും മൊബിലിലോ മറ്റോ കരുതാനും ശ്രേദിക്കുക.
- Planning
നമ്മള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന യാത്രയെകുറിച്ചു എപ്പോളും നല്ലൊരു പഠനം നല്ലതാണ്, നിങ്ങള്‍ പിറ്റേന്ന് യാത്ര നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് ഇന്റെര്‍നെറ്റില്‍ തിരയുക പോകാന്‍ ഉദ്ദേശിക്കുന്ന വഴി, അവിടുത്തെ weather Report , നേരത്തെ ആ വഴിയിലൂടെ സഞ്ചരിച്ചിരുന്നവരുടെ വ്ലോഗ്, ബ്ലോഗ് മുതലായവ എല്ലാം നന്നായി മനസിലാക്കുക.
- Cash
ഒരിക്കലും കാഷ് നമ്മള്‍ ഒരുമിച്ച് ഒരു സ്ഥലത്തു സൂക്ഷിക്കാതിരിക്കുക.. ബാഗിലും പഴ്സ്ലും വണ്ടിയിലും ഒക്കെയായി പല സ്ഥലങ്ങളില്‍ കാഷ് സൂക്ഷിക്കുക.. 3000രൂപയില്‍ കൂടുതല്‍ ഒന്നും ഒരു സമയത്ത് കയ്യില്‍ സൂക്ഷിക്കാതിരിക്കുക, ബാക്കി കാഷ് എല്ലാം ATM കാര്‍ഡില്‍ സൂക്ഷിച്ചുസാധിക്കുന്ന ഇടങ്ങളില്‍ എല്ലാം cashless payment നടത്താന്‍ ശ്രേമിക്കുക. 2 ATM card കയ്യില്‍ കരുതുക അതില്‍ ഒരു ATM കാര്‍ഡില്‍ കുറച്ചു പൈസ സൂക്ഷിച്ച് നഷ്ടപ്പെടാന്‍ ഇടയില്ലാത്ത സ്ഥലത്തു സൂക്ഷിക്കുക. ഇത് എമര്‍ജന്‍സി കാഷ് ആയി മാത്രം ഉപയോഗിക്കുക ഒരു പക്ഷേ നിങ്ങളുടെ കയ്യില്‍ ഉള്ള കാഷ് ഏതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ടാല്‍ ഇത് ഉപകരിക്കും.
- താമസം
നമ്മുടെ യാത്രയില്‍ ഏറ്റവും പ്രധാനമായ ഒന്നു തന്നെയാണ് താമസം. താമസത്തിനായി tent ഉപയോഗിക്കാവുന്നതാണ് , പക്ഷേ എല്ലാ സ്ഥലങ്ങളിലും ഇത് അത്ര പ്രായോഗികമല്ല, അതുകൊണ്ട് പോകുന്ന സ്ഥലങ്ങളിലെ ഫ്രെന്‍ഡ്സ്ന്റ്റെയോ റിലേറ്റിവ്സിന്റെയോ വീടുകളോ Couchsurfing പോലെയുള്ള app platform കളോ ഉപയോഗിക്കുക. ( Couchsurfing എന്താണ് എന്നു അറിയാത്തവര്‍ comment ചെയ്യ്ത് ചോദിക്കുക.) റൂമുകള്‍ ബുക്ക് ചെയ്യേണ്ടി വരുമ്പോള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുകയോ, റേറ്റ് നോക്കിയതിന് ശേഷം നേരില്‍ ചെന്നു വിലപേശി ബുക്ക് ചെയ്യുകയോ ചെയ്യുക.
- മര്യാദകള്‍
യാത്രയില്‍ നമ്മള്‍ പാലിക്കേണ്ട കുറച്ചു മര്യാദകള്‍ ഉണ്ട്!, ട്രാഫിക് റൂള്‍സ് മുഴുവനായും പാലിക്കുക, ലോക്കല്‍ ആള്‍ക്കാരുമായി(സ്തലവാസികള്‍) ഒരു മല്‍സരത്തിനോ വാഗ്വാദത്തിനോ ഏര്‍പ്പെടാതിരിക്കുക. ഒവേര്‍സ്പീഡ് ,ഷോ കാണിക്കല്‍ എന്നിവ ഒഴിവാക്കുക, മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുക, ചെല്ലുന്ന സ്ഥലങ്ങളില്‍ പേരെഴുതി വക്കല്‍, ചിത്രം വരക്കല്‍ എന്നീ കലാപരിപാടികള്‍ എന്നിവ വേണ്ട, ആരുടേയും സ്വകാര്യതയില്‍ കടന്നു കയറാതിരിക്കുക. കഴിവതും നമ്മള്‍ അവിടെ ചെന്നത് പോലും ആരും അറിയാതെ തിരിച്ചു പോരാന്‍ ശ്രേദിക്കുക.
- ROOT
നിങ്ങള്‍ നിങ്ങളുടെ ഫോണില്‍ ഒരു offline മാപ് ഡൌണ്‍ലോഡ് ചെയ്യ്തിടുക , ഗൂഗിള്‍ മാപ് , here map പോലുള്ളവ ഇന്ത്യയില്‍ ഉപകാരപ്രദമാണ്.
- Bike Health
നിങ്ങളുടെ വണ്ടിയുടെ ആരോഗ്യമാണ് നിങ്ങളുടെ ആയുസ് അതിനാല്‍ എപ്പോളും well maintained ആയ വാഹനം മാത്രം ദൂരയാത്രകള്‍ക്ക് ഉപയോഗിക്കുക, കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ചെയ്യാനും ഓയിലുകളും ഫ്ലൂയിടുകളും മാറുവാനും, ഒരുപാട് തേഞ്ഞ ടയര്‍ ഉപയോഗിച്ച് യാത്ര ചെയ്യാതിരിക്കുവാനും ശ്രേദിക്കുക.
വിവരണം ©: Jobin Ovelil
വിവരണം ©: Jobin Ovelil