ചുരുങ്ങിയ കാലം കൊണ്ട് വളരെയധികം പ്രെസക്തി നേടിയ കാസര്‍ഗോട്ടെ ഒരു ഹില്‍സ് സ്റ്റേഷന്‍ ആണ് റാണിപുരം. പൂര്‍ണ്ണമായും വനം വകുപ്പിന്‍റെ അധീനതയില്‍ ഉള്ള ഇവിടം ഒരു പ്ലാസ്റ്റിക് നിരോധിത മേഖല കൂടിയാണ്. തുച്ഛമായ ഒരു ഫീസ് താഴെ പാര്‍ക്കിങ്ങിനടുത്തുള്ള കൌണ്ടര്‍ല്‍ അടച്ചാല്‍ കാടിനുള്ളിലൂടെ ഒരു 2.5 കിലോമീറ്റര്‍ കല്ലും വേരുകളും നിറഞ്ഞ ഒറ്റയടി പാതയിലൂടെ നടന്ന്‍ ഹില്‍ ടോപ്പില്‍ എത്താം. ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെയും തുറസായ കുന്നിന്‍ മുകളിലൂടെയും സഞ്ചരിക്കേണ്ടതുണ്ട്, തുറസായ കുന്നിന്‍മുകള്‍ നിറയെ കോതപ്പുല്ല് നിറഞ്ഞിരിക്കുന്നു ഇവിടെ എപ്പോളും നല്ല തണുത്ത കാറ്റ് അനുഭവപ്പെടാറുണ്ട് അതിനോടൊപ്പം മാറി മാറി വരുന്ന കോടയും ഇവിടുത്തെ പ്രത്യേകതയാണ്.
പ്രധാന കാഴ്ചകള്‍.
പ്രധാനമായും ഇവിടുത്തെ കാലാവസ്ഥയാണ് ഇവിടം തേടി ആള്‍ക്കാര്‍ എത്തുന്നത്. കൂടാതെ കാടുകളും കുന്നിന്മുകളില്‍ നിന്നുള്ള താഴ്വാരത്തെ പച്ചപ്പ് നിറഞ്ഞ മലകളും, മാറി മാറി വന്നു പോകുന്ന കോടമഞ്ഞുമാണ് ഇവിടുത്തെ കാഴ്ചകള്‍.
വിനോദങ്ങള്‍.
- 2.5 കിലോമീറ്റര്‍ കാടിനുളിലൂടെയുള്ള ട്രെക്കിംഗ്
- sight seeing
സമയക്രമം
8:00 AM to 4:00 PM ആണ് ടിക്കറ്റ് നല്‍കുന്ന സമയം. 5:30 PM നു മുന്പ് മുകളില്‍ നിന്നും തിരിച്ചെത്തേണ്ടതാണ്.
Entry Fee
Adults : 30Rs
Children : 15Rs
Foreigners : 100Rs
Camera : 50Rs
( പുതുക്കിയ ചാര്‍ജുകള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടായേക്കാം, അറിയുന്നവര്‍ കമെന്‍റ്ല്‍ രേഖപ്പെടുത്തുക.)
Address
Ranipuram PeakKerala 671532
Rating: 6/10