സ്വന്തം വാഹനത്തിൽ ഒരു ലോകയാത്ര ആഗ്രഹിക്കാത്ത സഞ്ചാരപ്രേമികൾ കുറവായിരിക്കും അല്ലെ ? അതല്ല എങ്കിൽ മറ്റൊരു രാജ്യത്തേക്ക് ഒരു യാത്ര പോകുമ്പോൾ അവിടെ വാഹനം ഓടിച്ചു ഒന്ന് ചുറ്റിക്കറങ്ങണം എന്ന് ആഗ്രഹിക്കാത്തവരും കുറവായിരിക്കും. എന്നാൽ പലർക്കും അറിയില്ല നമ്മുടെ ഇന്ത്യൻ ലൈസൻസ് ഉണ്ടെങ്കിൽ അതിൻറെ കൂടെ ഈ International Driving License ഉം കൂടി കയ്യിൽ കരുതിയാൽ ലോകത്തെവിടെ പോയി വേണമെങ്കിലും നമ്മുക്ക് വാഹനം ഓടിക്കാം( നാല് രാജ്യങ്ങളിൽ പറ്റില്ല ) , അതും നമ്മുക്ക് നമ്മുടെ ഈ കൊച്ചു കേരളത്തിൽ ( Kerala ) ഇരുന്നുകൊണ്ട് International Driving License ന് apply ചെയ്യുകയുമാവാം. കൂടുതലും മറ്റുള്ള രാജ്യങ്ങളിലേക്ക് നിരന്തരമായ യാത്രകൾ ചെയ്യുന്നവർക്കാണ് ഈ ലൈസൻസ് പ്രയോജനപ്പെടുക.
ഒരു വർഷം മുതൽ 10 വർഷം വരെയാണ് International Driving Licence ൻറെ കാലാവധി. ഇംഗ്ലീഷും ഫ്രഞ്ചും ചൈനീസും ഉൾപ്പടെ 22 ഓളം ഭാഷകളിൽ പരിഭാഷപ്പെടുത്തിയതും. 157ൽ അധികം രാജ്യങ്ങളിൽ വാഹനം ഓടിക്കുവാനും വാഹനം വാടകക്ക് എടുക്കുവാനും ഉപയോഗിക്കാവുന്നതാണ് ഈ ലൈസൻസ്.
English, French, Spanish, Portuguese, Russian, German, Arabic, Japanese Chinese എന്നീ 9 ഭാഷകളിൽ ലൈസെൻസിനെ പരിഭാഷപ്പെടുത്തിയ നല്ല പുറംചട്ടയോടു കൂടിയ ഒരു booklet ഉം ഒരു ID കാർഡും ചേർന്നതാണ് ഈ International Driving License. ഇതിനോടൊപ്പം നമ്മുടെ ഒർജിനൽ Valid Driving Licence കൂടി ഉണ്ടായാൽ മാത്രമേ International Driving License നു value ഉണ്ടാവൂ എന്നത് പ്രത്യേകം ശ്രെദ്ധിക്കണം.
എങ്ങനെ International Driving License എടുക്കാം ?
- https://international-permit.com എന്ന വെബ്സൈറ്റിൽ കയറുക.
- menu bar ൽ Apply ക്ലിക്ക് ചെയ്യുക. അല്ല എങ്കിൽ ഏറ്റവും താഴെയായി Apply Now ൽ ക്ലിക്ക് ചെയ്യുക.
- online application ക്ലിക്ക് ചെയ്യുക.(https://international-permit.com/en-us/idd/applicant/apply)
- തുടർന്ന് Email,Personal Information,Driving Type,Driver License Information,Shipping Information,Contact Information എന്നിവ തെറ്റാതെ ടൈപ്പ് ചെയ്യുക.
- passport size photo, Driving Licence, Signature എന്നിവയുടെ scaned കോപ്പി യഥാസ്ഥാനത്തു upload ചെയ്ത് കൊടുക്കുക.
- condition വായിച്ചു നോക്കിയതിനു ശേഷം agree ചെയ്യുക.
- Bot അല്ല എന്നുള്ളത് ടിക്ക് ചെയ്യുക .
- submit button ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ payment ($ ) ചെയ്യുന്നത് എങ്ങനെ ആണെന്ന് സെലക്ട് ചെയ്തു കൊടുക്കുക.
- payment ചെയ്യുക.
24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ മെയിലിൽ അപേക്ഷിച്ചതിന്റെ conformation mail വരും, 3 മുതൽ 5 ദിവസത്തിനുള്ളിൽ അവർ നമ്മുടെ അപേക്ഷ നോക്കി approval കൊടുക്കും, തുടർന്ന് സാധാരണ ഗതിയിൽ 8 ദിവസത്തിനുള്ളിൽ നമ്മുക്ക് International Driving License വീട്ടിൽ എത്തുന്നതാണ്. നമ്മൾ അപേക്ഷിച്ചു 2 ആഴ്ചകൾ കൊണ്ട് International Driving License നമ്മുക്ക് ലഭിച്ചിരിക്കും.
International Driving License Charges
1 Year | 29.99$ |
2 Year | 44.99$ |
3 Year | 59.99$ |
5 Year | 74.99$ |
10 Year | 89.99$ |
International Shipping Charge | 35$ |
International Driving License ചില രാജ്യങ്ങളിൽ ഉപയോഗിക്കുവാൻ സാധിക്കില്ല, ആ രാജ്യങ്ങളുടെ പേരുകൾ താഴെ കൊടുത്തിരിക്കുന്നു.
- ചൈന
- ജപ്പാൻ
- സൗത്ത് കൊറിയ
- നോർത്ത് കൊറിയ
വിവരണം: Jobin Ovelil