ഗൂഗിൾ തന്നെ നമ്മുക്ക് ട്രിപ്പ് പ്ലാൻ ചെയ്യുവാനായി 2 ആപ്പ്ളിക്കേഷനുകൾ നൽകുന്നുണ്ട്. ആ രണ്ട് ആപ്പുകൾ ഉപയോഗിച്ച് നമ്മുക്ക് തന്നെ എങ്ങനെ ട്രിപ്പ് പ്ലാൻ ചെയ്യാം എന്ന് നോക്കാം!(How to plan a Trip?)
നമ്മൾ കോട്ടയത്തേക്ക് ആണ് യാത്ര ചെയ്യുന്നത് എന്ന് കരുതുക രാവിലെ അവിടെ എത്തിയാൽ മുതൽ മാക്സിമം ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിക്കാം എന്ന് നമ്മുക്ക് നോക്കാം.
- ഗൂഗിൾ ട്രിപ്പ്സ്. ( Google Trips )
- ഇതിനായി https://www.google.com/travel/ എന്ന ലിങ്കിൽ കയറുക.
- ഇടത് വശത്തു Things to do എന്നുള്ളത് സെലക്ട് ചെയ്യുക.
- search bar ൽ കോട്ടയം എന്ന് ടൈപ്പ് ചെയ്യ്ത് കോട്ടയം ഡിസ്ട്രിക്ട് സെലക്ട് ചെയ്യുക. (ഇപ്പോൾ കോട്ടയം ഡിസ്ട്രിക്ട്ൽ ഉള്ള എല്ലാ പ്രധാന സഞ്ചാര കേന്ദ്രങ്ങളും കാണിക്കുന്നതാണ്.)
- ഇതിൽ നിന്നും ഓരോ സഞ്ചാര കേന്ദ്രങ്ങളുടെ പ്രത്യേകതകൾ മനസിലാക്കി നിങ്ങൾക്ക് പോകാൻ താല്പര്യമുള്ള സ്ഥലങ്ങൾ ലിസ്റ്റ് ചെയ്യുക.
- ( ഞാൻ ഇവിടെ ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇലവീഴാപൂഞ്ചിറ , അരിവിക്കുഴി വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളാണ് കോട്ടയത്ത് നിന്നും കാണാൻ തിരഞ്ഞെടുത്തിരിക്കുന്നത് )
- ഗൂഗിൾ മാപ്പ് ( Google Map )
- നിങ്ങളുടെ ഗൂഗിൾ മാപ്പ് ആപ്പ്ളിക്കേഷൻ ഓപ്പൺ ചെയ്യുക അല്ല എങ്കിൽ https://www.google.co.in/maps എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- നിങ്ങൾ യാത്ര തുടങ്ങുന്ന സ്ഥലം ഉൾപ്പടെ നമ്മൾ പോകുവാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ എല്ലാം Add Destination എന്ന സ്ഥലത്തു add ചെയ്യുക.
- നമ്മുക്ക് ഓരോ സ്ഥലത്തിന്റെയും സ്ഥാനം അനുസരിച്ചു ഇടതു വശത്തെ Destination ഓഡർ മാറ്റി നോക്കി ഏറ്റവും എളുപ്പത്തിലുള്ള റൂട്ട് കണ്ടുപിടിക്കാവുന്നതാണ്.( താഴത്തെ ചിത്രത്തിൽ ഏറ്റവും എളുപ്പം ഉള്ള റൂട്ട് നമ്മൾ നമ്മൾ ക്രമീകരിച്ചിട്ടുണ്ട് )
മുകളിലെ ചിത്രവും താഴത്തെ ചിത്രവും ശ്രെദ്ധിച്ചാൽ കാണാം ആദ്യത്തെ ചിത്രത്തിൽ 126 കിലോമീറ്റർ ആവുന്ന റൂട്ടിനെ നമ്മുക്ക് വെറും 80 കിലോമീറ്ററിലേക്ക് ഒതുക്കാൻ സാധിച്ചു. കൂടാതെ ഏതൊക്കെ സ്ഥലങ്ങളിൽ ആദ്യമാദ്യം പോകണമെന്നും എത്ര കിലോമീറ്റർ ഉണ്ട് എന്നും എത്ര സമയം എടുക്കുമെന്നും എല്ലാം ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ഏകദേശം ഒരു കണക്ക് നമ്മുക്ക് ലഭിക്കും. ഇത് അനുസരിച്ചു ഒരു ദിവസം ഏതൊക്കെ സ്ഥലങ്ങൾ കണ്ടുതീർക്കാം എന്നും നമുക്ക് ഒരു ആശയം കിട്ടും.
ഈ രണ്ട് കാര്യങ്ങൾ ഒന്ന് ശ്രെദ്ധിച്ചാൽ നമ്മുക്ക് തന്നെ ഏറ്റവും എളുപ്പം ഒരു ട്രിപ്പ് പ്ലാൻ ചെയ്യാവുന്നതാണ്.
വിവരണം : Jobin Ovelil