യാത്രകളെ എന്നുമുതലാണ് പ്രണയിച്ചു തുടങ്ങിയതെന്നറിയില്ല... പക്ഷേ ജീവിതയാത്രയില്‍ എവിടെയോ വച്ച് കൂടെക്കൂടിയതാണ് ഇപ്പോള്‍ പിരിയാനാവാത്തവണ്ണം യാത്രകളെ ഞാന്‍ പ്രണയിക്കുന്നു.
കോട്ടയത്ത് ഒരു വില്ലേജില്‍ ആണ് ജനനവും വളര്‍ന്നതും, ജോലികള്‍ പലതു മാറി മാറി ചെയ്തു ഒന്നിലും അങ്ങോട്ട് ഉറച്ചു നില്‍ക്കാന്‍ പറ്റിയില്ല.. അത് നന്നായി ഇപ്പോള്‍ യാത്ര ചെയ്യാന്‍ ഒക്കെ ഒരുപാട് സമയം കിട്ടുന്നുണ്ട്. പിന്നെ ജോലി എന്താണന്നു ചോദിച്ചാല്‍ ഇപ്പോള്‍ എന്തും ചെയ്യും. IT കമ്പനിയിലെ ജോലി മുതല്‍ കൂലിപ്പണി വരെ ചെയ്യ്തിട്ടുണ്ട് അതുകൊണ്ട് ജോലി ഒരു പ്രശ്നമേ അല്ല.
യാത്രകളെക്കുറിച്ച് പറയുകയാണെങ്കില്‍ ഇന്ത്യക്കുള്ളിലെ യാത്രകളാണ് പ്രിയം, എന്നുവച്ചു ഭാവിയില്‍ പുറത്തു പോകില്ല എന്നല്ല, ഇന്‍ഡ്യയില്‍ തന്നെ ഇഷ്ടമുള്ള സ്ഥലം നമ്മുടെ കേരളം തന്നെയാണ് നമ്മുടെ നാടുപോലെ ഏത് നാടല്ലേ? നമ്മള് കിടുവല്ലേ!!
സോളോ യാത്രകള്‍ ആണ് കൂടുതലും, പക്ഷേ ഒരുമിച്ചുള്ള യാത്രകള്‍ ഇഷ്ടമല്ലാഞ്ഞിട്ടല്ല ഒരേ വേവ് ലെങ്ത് ഉള്ള ആരെയും കിട്ടിയിട്ടില്ല ഇതുവരെ. യാത്രകള്‍ ചെയ്യാന്‍ ബൈക്ക് ആണ് കൂടുതല്‍ താല്‍പര്യം പക്ഷേ ഏത് വാഹനത്തിലാണെങ്കിലും യാത്രയെന്ന് കേട്ടാല്‍ ഇറങ്ങി പുറപ്പെടും.
Yathrikan On Road എന്നതാണ് എന്‍റെ ഫേസ്ബുക്ക് പേജ്., കൂടാതെ ഇന്‍സ്റ്റഗ്രാമിലും ഇതേ പേരിൽ അക്കൌണ്ട് ഉണ്ട്. യൂട്യൂബ് ഉണ്ട് പക്ഷേ കാര്യമായി ഒന്നും ഇടാറില്ല, വ്ലോഗ്ഗിങ്ങിനെ കുറിച്ചു ചിന്തിക്കുന്നുണ്ട് തുടങ്ങിയിട്ടില്ല.
അപ്പോള്‍ ഇവയൊക്കെയാണ് എന്നെക്കുറിച്ചും ഈ ബ്ലോഗിനെക്കുറിച്ചും ഉള്ള കാര്യങ്ങള്‍. കൂടുതലായി അറിയേണ്ടവര്‍ക്ക് കമെന്‍റ് ആയി താഴെ ചോദിക്കാവുന്നതാണ്!